Skip to main content

ഗണേശോത്സവം ഹരിത ചട്ടങ്ങൾ പാലിച്ച്: ജില്ലാ കളക്ടർ

 

ഗണേശോത്സവത്തിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള വിഗ്രഹങ്ങളും അലങ്കാരങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കളക്ടർ കെ. സുധീർ അറിയിച്ചു.

​കളിമണ്ണ്, മണ്ണ്, പേപ്പർ പൾപ്പ് തുടങ്ങിയ വസ്തുക്കളും  പ്രകൃതിദത്ത പെയിന്റുകളും മാത്രമേ വിഗ്രഹനിർമാണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ, വിഷാംശമുള്ള രാസചായങ്ങൾ എന്നിവയുടെ നിർമാണവും വിൽപനയും ഉപയോഗവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഗണേശോത്സവത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസുള്ള നിർമ്മാതാക്കളിൽ നിന്ന് മാത്രമേ വിഗ്രഹങ്ങൾ വാങ്ങാവൂ. നിമജ്ജനം നടത്തുന്ന ജലാശയങ്ങളുടെ വിവരങ്ങളും സമയവും മുൻകൂട്ടി അധികൃതരെ അറിയിക്കണം. നിമജ്ജനത്തിനു ശേഷം പുഴകളും പരിസരങ്ങളും പൂർണ്ണമായി വൃത്തിയാക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ അബ്ദുൽ ലത്തീഫ്, സബ് കളക്ടർ അൻജിത് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

date