Skip to main content

തൃശ്ശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു

*

തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായിവിജയികളെ പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി രവീന്ദ്രൻ 2343 വോട്ടുകൾ നേടി വിജയിച്ചു. സി.പി.ഐ.(എം) സ്ഥാനാർത്ഥി വിജയവത്സലൻ കെ.എസ്. 2173 വോട്ടുകളും ബി.ജെ.പി. സ്ഥാനാർത്ഥി രാജേഷ്‌കുമാർ 466 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥികളായ രവീന്ദ്രൻ വി.എൽ. 62 വോട്ടുകളും ഫലുലുല്ല 36 വോട്ടുകളും നേടി.

 വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി വാർഡിൽ സി.പി.ഐ. സ്ഥാനാർത്ഥി രമേഷ് വി.ആർ. 2884 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥി ബിജോയ് കളരിക്കൽ 1637 വോട്ടുകളും ഐ.എൻ.സി. സ്ഥാനാർത്ഥി ശ്രീനാഥ് ഇ.എൻ. 924 വോട്ടുകളും കരസ്ഥമാക്കി.

ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി വാർഡിൽ ഐ.എൻ.സി. സ്ഥാനാർത്ഥി രജിത നെച്ചിക്കോട്ടിൽ 550 വോട്ടുകൾ നേടി വിജയിച്ചു.  സി.പി.ഐ.(എം) സ്ഥാനാർത്ഥി ബാലകൃഷ്ണൻ 477 വോട്ടുകളും ബി.ജെ.പി. സ്ഥാനാർത്ഥി രഞ്ജിത്ത് ആളണ്ണൂർ 327 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥികളായ മഹേഷ് പി.ആർ. 18 വോട്ടുകളും എം.കെ. ബാലകൃഷ്ണൻ 6 വോട്ടുകളും നേടി.

തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം വാർഡിൽ സി.പി.ഐ.(എം) സ്ഥാനാർത്ഥി വിജി കൃഷ്ണഘോഷ് 477 വോട്ടുകൾ നേടി വിജയിയായി. ബി.ജെ.പി. സ്ഥാനാർത്ഥി സന്ദീപ് അന്തിക്കാട്ട് 448 വോട്ടുകളും ആർ.എം.പി.ഐ. സ്ഥാനാർത്ഥി ബൈജു നമ്പികാര്യാട്ട് 152 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി മെഹബൂബ് 4 വോട്ടുകളും നേടി.

ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിൽ 559 വോട്ടുകൾ നേടി ഐ.എൻ.സി. സ്ഥാനാർത്ഥി വി.ഒ. പൈലപ്പൻ വിജയിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി ലിജോ ലൂയിസ് 214 വോട്ടുകളും ബി.ജെ.പി. സ്ഥാനാർത്ഥി പി.പി. സത്യൻ (പുന്നക്കൊടിയിൽ സത്യൻ) 19 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ചെതലൻ (ജോ ചെ) 8 വോട്ടുകളും നേടി.

 

date