സംസ്ഥാന സ്കൂൾ കായികമേള (ഗ്രൂപ്പ് VI) ഗെയിംസ് ചാമ്പ്യൻഷിപ്പിന് തൃശ്ശൂരിൽ ഇന്ന് (സെപ്റ്റംബർ 30) തുടക്കം: മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും*
68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായ 'ഗ്രൂപ്പ് VI' ഗെയിംസ് മത്സരങ്ങൾക്ക് തൃശ്ശൂരിൽ ഇന്ന് (സെപ്റ്റംബർ 30) തുടക്കമാകും. ഒക്ടോബർ നാല് വരെ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ പത്തിന് തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവ്വഹിക്കും. രാജൻ ജെ. പല്ലൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ട സാന്നിധ്യമായിരിക്കും.
ഫുട്ബോൾ, ബോക്സിങ്, പവർ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, സ്വിമ്മിങ് & വാട്ടർപോളോ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14, 17, 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി അയ്യായിരത്തിലധികം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments