Skip to main content

ലോക ഹൃദയദിനം ആചരിച്ചു

 

ലോക ഹൃദയദിനം ജില്ലാതല ഉദ്ഘാടനം അങ്കമാലി നഗരസഭ  ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. മാറുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണരീതിയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതിനാൽ ചിട്ടയായ ജീവിതരീതികൾ പാലിക്കുവാൻ എല്ലാവരും മുൻകൈയെടുക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, അങ്കമാലി നഗരസഭ, അങ്കമാലി താലൂക്ക് ആശുപത്രി, വിശ്വജ്യോതി പബ്ലിക് സ്‌കൂൾ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ
വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആരതി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ്  ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ജയരാജ്  ലഹരി വിരുദ്ധ ബോധവത്കരണ ഓട്ടംതുള്ളൽ അവതരിപ്പിച്ചു. അങ്കമാലി താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ തമീസ് അഹമ്മദ് വി എയുടെ നേതൃത്വത്തിൽ സി പി ആർ പരിശീലനവും, ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനി കൃഷ്ണൻകുട്ടി, 
കൗൺസിലർമാരായ കെ എസ് സുപ്രിയ, വീണ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട് , ലിറ്റിൽ ഫ്ലവർ ആശുപത്രി കാർഡിയോളജി വിഭാഗം തലവൻ ഡോ സ്റ്റിജി ജോസഫ്, ഡോ ഡനിം എഡ്ഗർ, ഹെൽത്ത് ഇൻസ്പെക്ടർ എ കെ ബിനീഷ് കുമാർ  തുടങ്ങിയവർ സംസാരിച്ചു.

date