അറിയിപ്പുകൾ
പ്രിസം 2026 : അഭിമുഖം 30-ന്
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം എല്ലാ ജില്ലകളിലും സെപ്റ്റംബർ 30-ന് രാവിലെ 10 മണി മുതൽ നടക്കും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഇതിനോടകം എസ്.എം.എസ്, വാട്‌സ്ആപ്പ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോറിലുള്ള ഐ&പിആർഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ പരാമർശിച്ചിട്ടുള്ള എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (Self-attested copies) എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447048307 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
സംസ്ഥാന സ്കൂൾ കലോത്സവം : സംഘാടക സമിതി യോഗം ഇന്ന്
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കമായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ഇന്ന് ( സെപ്റ്റംബർ 29) രാവിലെ 11 ന് എറണാകുളം ടൗൺ ഹാളിൽ പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നിന്ന് ടൗൺഹാളിലേക്ക് വർണാഭമായ സാംസ്കാരിക ഘോഷയാത്രയെത്തുടർന്നായിരിക്കും സ്വാഗത സംഘ രൂപീകരണ യോഗം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ യോഗത്തിന് അധ്യക്ഷത വഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, ടി ജെ വിനോദ് എം എൽ എ ,
എംപിമാരായ ഹൈബി ഈഡൻ , ബെന്നി ബഹനാൻ,
ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, ജെബി മേത്തർ, കൊച്ചി മേയർ വി കെ മിനിമോൾ എന്നിവർ മുഖ്യാതിഥികളാവും. പൊതു വിദ്യാഭ്യാസ അഡീഷ്ണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു, സംഘാടക സമിതി ഘടന അവതരിപ്പിക്കും. എംഎൽഎമാരായ അൻവർ സാദത്ത്, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഉമാ തോമസ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ, ദീപക് ജോയ്, ഷിബു തെക്കും പുറം, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ,
പൗരപ്രമുഖർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
ടെൻഡർ ക്ഷണിച്ചു
മൂവാറ്റുപുഴ ഐ സി ഡി എസ് പ്രൊജക്ടിലെ 93 അങ്കണവാടികളിലേക്ക് പ്രീ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ഒക്ടോബർ 19 ഉച്ചയ്ക്ക് 12 വരെ. പൂരിപ്പിച്ച ടെൻഡറുകൾ ഒക്ടോബർ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0485 2810018, 9947864784.
യുജിസി പരീക്ഷ പരിശീലനം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ഒക്ടോബറിൽ ആരംഭിക്കുന്ന യു ജി സി -നെറ്റ് പേപ്പർ ഒന്ന്, രണ്ട് (ഹൈബ്രിഡ് മോഡ്) -ൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെൻ്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.
താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471 -2550612 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഗസ്റ്റ് ലക്ചറർ നിയമനം
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ പെയിൻ്റിംഗ് വിഭാഗത്തിലെ ഒഴിവുള്ള ലെക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്‌സ് ആൻഡ് ഈസ്തറ്റിക്സ് ( ഒരു ഒഴിവ്) തസ്തികയിലേക്ക് 2026-27 അധ്യയന വർഷത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ്-ലക്‌ചററെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, മാർക്ക് സ്റ്റേറ്റ്മെൻ്റുകൾ എന്നിവയുടെ (ബി. എഫ്. എ / എം. എഫ്. എ. മുൻ പരിചയം) അസലും പകർപ്പും സഹിതം ഒക്ടോബർ ഒൻപതിന് രാവിലെ 11 ന് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.
കെൽട്രോണിൽ കംപ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ നോളജ് സെന്ററിൽ സർക്കാർ അംഗീകൃതവും നോർക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്വർക്ക് മെയിൻ്റനൻസ് വിത്ത് ഇ ഗാഡ്‌ജെറ്റ് ടെക്നോളജി, പി. എസ്. സി. നിയമനങ്ങൾക്ക് യോഗ്യമായ പി ജി ഡി സി എ., സി എ. എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04842971400, 8590605259 എന്ന ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സ‌്, റിസർവ് ബാങ്കിന് സമീപം, കലൂർ, കൊച്ചി -682017 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ജി.ഐ.എസ്: മതിയായ വരിസംഖ്യ ഈടാക്കിയെന്ന് ഉറപ്പാക്കണം
സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് സംസ്ഥാന സർക്കാർ/അർധസർക്കാർ ജീവനക്കാർ, പൊതുമേഖലാ, സഹകരണ ജീവനക്കാർ തുടങ്ങിയവർക്കായി നടപ്പാക്കിയിട്ടുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി (ജി.ഐ.എസ്) യുടെ വരിസംഖ്യ വർധിപ്പിക്കാനുള്ള വരുടെ 2026 സെപ്‌റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നു തന്നെ സർക്കാർ ഉത്തരവ് പ്രകാരമുള്ള മതിയായ വരിസംഖ്യ കിഴിവ് നടത്തിയിട്ടുണ്ട് എന്ന് എല്ലാ ഓഫീസ് മേലധികാരികളും ഉറപ്പുവരുത്തണം. മറ്റ് മാസങ്ങളിൽ നടത്തുന്ന വരിസംഖ്യ വർധനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല. സംശയനിവാരണത്തിന് എറണാകുളം ജില്ലാ ഇൻഷുറൻസ് ഓഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
ഫോൺ: 04842356955
- Log in to post comments