Post Category
വന്യജീവി വാരാഘോഷം: തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം*
തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഡയറക്ടർ ബി. എൻ. നാഗരാജ് അറിയിച്ചു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് ക്രമീകരണം. സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും അടുത്തറിയാനും വന്യജീവി-ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അവസരം പ്രയോജനപ്പെടുത്താം. സൗജന്യ പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് സൗജന്യ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
date
- Log in to post comments