Skip to main content

വി ആർ പുരം ഐ.ടി.ഐയിൽ മരങ്ങൾ ലേലം ചെയ്യുന്നു*

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വി ആർ പുരം ഐ.ടി.ഐ വളപ്പിലെ മരങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു. പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മൂന്ന് മാവ്, ഒരു ബദാം, ഒരു ബബ്ലൂസ്, ഒരു വെരുങ്ങ് (മുള്ളൻ കഴനി), ഒരു പുന്നമരം എന്നിവയാണ് ലേലം ചെയ്യുന്നത്.  ഒക്ടോബർ 15-ന് രാവിലെ 11-ന്  ഐ.ടി.ഐ വളപ്പിൽ കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ലേല നടപടികൾ നടത്തുക.  ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വി ആർ പുരം ഐടിഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2700605

--

date