Skip to main content

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 2, 3 തീയതികളില്‍ ജില്ലാതല മത്സരങ്ങള്‍ നടത്തുന്നു. മലപ്പുറം മുണ്ടുപറമ്പ് ഗവണ്‍മെന്റ് കോളേജിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം, ഉപന്യാസം, ലൈവ് മോഡലിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓരോ ദിവസത്തെയും മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ 8.30 മുതല്‍ ഒന്‍പതു വരെ ആയിരിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ ഒന്നിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ എത്തിക്കണം. ലൈവ് മോഡലിംഗ് ഒഴികെയുള്ള ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കായി വന്യജീവി ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം, ട്രാവലോഗ്, റീലുകള്‍ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍  forest.kerala.gov.in എന്ന വെബ്സൈറ്റിലും  0483 2734803, 9447678519 എന്നീ ഫോണ്‍ നമ്പറുകളിലും ലഭ്യമാണ്.

date