Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. യോഗ്യരായ വിദ്യാര്‍ഥികള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ services.unorganisedwssb.org വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വിദ്യാര്‍ഥിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, അവസാനമായി വിജയിച്ച പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പഠിക്കുന്ന സ്ഥാപന മേലധികാരി നല്‍കിയ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍-0483-2730400.
 

date