Post Category
ആരോഗ്യവകുപ്പില്‍ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 9.30-ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ പേര്, വിലാസം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 0483-2736241.
date
- Log in to post comments