അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബർ 16 ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നേരിട്ട് എത്തിച്ചേരണം.
കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ, ബി ടെക്, എം ടെക്ക്, എം സി എ എന്നിവയാണ് യോഗ്യത.
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്, സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെൻ്റേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രതിമാസ വേതനം പതിനായിരം രൂപ.
അപേക്ഷകർ ബന്ധപ്പെട്ട ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപായി ehealthdpeekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. കാലാവധി: ആറ് മാസം. പ്രായപരിധി: 18 മുതൽ 35 വരെ. ഫോൺ: 9495998970
ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് ആംബുലൻസ് ഡ്രൈവറെ ഉൾപ്പെടെ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. 2026 ഒക്ടോബർ 1 മുതൽ 2027 മാർച്ച് 31 വരെയാണ് കരാർ കാലാവധി. ടെൻഡറുകൾ ഒക്ടോബർ 30-ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും.
ഫോൺ: 0484-2783495
വാക്ക്-ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എസ് എസ് എൽ സി, ഇലക്ട്രിക്കൽ ട്രേഡിലുള്ള ഐ ടി ഐ / എൻ ടി സി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. 2026 ജൂലൈ 31-ന് 50 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 0484 2776043, 9400571860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാക്ക് ഇൻ ഇൻ്റർവ്യൂ ഒക്ടോബർ എട്ടിന്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ എട്ടിന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
സയൻസ് പ്രധാന വിഷയമായി പ്ലസ് ടു / പ്രീഡിഗ്രി, ഓപ്പറേഷൻ തിയറ്ററിലും അനസ്‌തേഷ്യയിലും ഡിപ്ലോമ (ഡി ഒ ടി എ ടി) അല്ലെങ്കിൽ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റ് നടത്തുന്ന
ഓപ്പറേഷൻ തിയേറ്റർ ഡിപ്ലോമ(ഡി ഒ ടി ടി ), കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം അന്നേ ദിവസം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0484-2386000.
ടെൻഡർ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിലുള്ള എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ പൂന്തോട്ടത്തിന്റെ ഒരു വർഷത്തെ പരിപാലനത്തിനായി ടെൻഡർ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഏജൻസികൾ, നഴ്സറികൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് 2.30 ന് മുൻപായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0484-2360502 എന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടാം.
വിജ്ഞാപനം റദ്ദാക്കി
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്‌നോളജിയിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 31/07/2026-ൽ ക്ഷണിച്ച അപേക്ഷാ വിജ്ഞാപനം റദ്ദാക്കിയതായി ഡയറക്ടർ ബിജു എം. യു അറിയിച്ചു.
അംഗത്വം പുനഃസ്ഥാപിക്കാം
യഥാസമയം അംശദായം അടയ്ക്കാത്തതിനെ തുടർന്ന് അംഗത്വം റദ്ദായ ഭാഗ്യക്കുറി വില്പനക്കാർക്ക്, കുടിശ്ശിക തുകയും പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ ഒക്ടോബർ 01 മുതൽ 31 വരെ അവസരം നൽകുന്നു. മുൻകാലങ്ങളിൽ അദാലത്ത് വഴി അംഗത്വം പുതുക്കിയിട്ടുള്ളവർക്കും നിലവിൽ സജീവ അംഗങ്ങളല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ളവർ അവസാന 3 മാസത്തെ ലോട്ടറി വിൽപ്പന രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന 3 മാസത്തെ വരുമാന തെളിവ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എറണാകുളം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കേണ്ടതാണ്.
ഗതാഗത നിയന്ത്രണം
വല്ലം തൊടാപറമ്പ്- കാവുംപറമ്പ് -വഞ്ചിപ്പറമ്പ് റോഡിൽ പുളിയാമ്പിള്ളി പഞ്ചായത്ത് കിണറിനു സമീപം റോഡ്നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം ഒക്ടോബർ രണ്ട് മുതൽ 14 വരെ നിരോധിച്ചു. പ്രദേശവാസികൾ ഗതാഗതത്തിനായി ബദൽമാർഗം സ്വീകരിക്കണമെന്ന് പി ഐ യു അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
- Log in to post comments