Skip to main content

ജില്ലാ പഞ്ചായത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം നടന്നു

 

* ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു

 

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന 'അന്താരാഷ്ട്ര വയോജന ദിനാചരണം 2026' ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന  സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെയും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വയോജനങ്ങളുടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എം.പി പറഞ്ഞു.

ജീവിതത്തിന്റെ വസന്തകാലം മുഴുവൻ നാടിനും കുടുംബത്തിനും വേണ്ടി മാറ്റിവെച്ച മുതിർന്ന പൗരന്മാർക്ക് അർഹമായ കരുതലും സംരക്ഷണവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും  അദ്ദേഹം പറഞ്ഞു.  
ഉമാ തോമസ് എം എൽ എ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ 
അധ്യക്ഷത വഹിച്ചു. 

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വയോജന പ്രതിഭകളായ  പ്രേമചന്ദ്രൻ (സ്പോർട്സ് ) പി എ പുരുഷൻ ( നാടൻ പാട്ട് ) വർഗീസ് വാഴൂർ ( പരിസ്ഥിതി പ്രവർത്തകൻ) ടി.എൻ. മണി ( കായികം ),  ഇ.വി. നാരായണൻ വെങ്ങോല (കായികം),  സലീന (സമൂഹ്യ സേവനം ) എന്നിവരെ
ചടങ്ങിൽ ആദരിച്ചു.
അന്താരാഷ്ട്ര വയോജന ദിനാചരണത്തിനെത്തിയ ഏറ്റവും പ്രായം കൂടിയ രണ്ട് വ്യക്തിത്വങ്ങളായ  ജി.പി. സ്റ്റീഫൻ, ലീല ദാമോദരൻ എന്നിവരെയും ചടങ്ങിൽ  ആദരിച്ചു. പരിപാടിയുടെ ഭാഗമായി റോളൻസ് ട്രെയിനിംഗ് സെന്റർ ചീഫ് കൺസൾട്ടന്റും സൈക്കോളജിസ്റ്റുമായ ഡോ. വിപിൻ വി. റോളൻ ‘ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ അഞ്ച് തൂണുകൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ജില്ലയിലെ വിവിധ വയോമിത്രം ഗ്രൂപ്പുകളിൽ നിന്നെത്തിയ വയോജനങ്ങൾ  കലാപരിപാടികൾ അവതരിപ്പിച്ചു. 

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  റസിയ റഹ്മത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എ മുക്താർ ,  മരട് മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ടി.കെ. സച്ചിദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനി ഷാജി, മാത്യൂസ് വർക്കി, തൃക്കാക്കര മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പി.എ. റമീസ,  ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ  പി.വി സുഭാഷ്,  അലി അക്ബർ,  മണി ഷണ്മുഖം, കെ.എം. പീറ്റർ,  വി.എൻ. സുബ്രഹ്മണ്യൻ,  എ.എം.എൻ. സോമരാജൻ, ജില്ലാ പഞ്ചായത്ത്  സെക്രട്ടറി  ടിമ്പിൾ മാഗി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട്  എം.വി. സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.

date