അറിയിപ്പുകൾ
ഗതാഗത നിയന്ത്രണം
വല്ലം-തൊടാപറമ്പ്-കാവ്യുംപറമ്പ്-വഞ്ചിപ്പറമ്പ് റോഡിൽ റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ ത്രിവേണി ജംഗ്ഷനിൽ ഗ്രീൻ വാലി സ്കൂളിന് സമീപം പേവർ ബ്ലോക്ക് വിരിക്കുന്നതും കോൺക്രീറ്റ് പ്രവൃത്തികളും നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെടുന്നത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 2 വരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധ്യമാകില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
തൊഴിൽ മേള
നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും മോഡൽ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 28-ന് രാവിലെ 10.30-ന് പറവൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു, ബിരുദം, അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ള, 18-നും 30-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാവുന്നതാണ്. സ്വകാര്യ ധനകാര്യ സ്ഥാപനമായ 'ശ്രീറാം ഫിനാൻസ് ലിമിറ്റഡ്' (Registered NBFC) ലെ ജൂനിയർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0484 2440066 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ബാർബർഷോപ്പ് നവീകരണത്തിന് ധനസഹായം: ഓൺലൈൻ അപേക്ഷ 30 വരെ
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (ഒ.ബി.സി) ബാർബർഷോപ്പ്, യൂണിസെക്‌സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനികവത്കരിക്കുന്നതിന് ധനസഹായം (2026-27) നൽകുന്ന 'ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 5 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്കും, നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ്. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484-2983130
പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായം: ഓൺലൈൻ അപേക്ഷ 30 വരെ
സംസ്ഥാനത്തെ മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (2026-27) ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. പ്രായം 18 നും 60 വയസിനും ഇടയിൽ ആയിരിക്കണം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം. www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ -0484-2983130.
പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾക്ക് ധനസഹായം: ഓൺലൈൻ അപേക്ഷ 30 വരെ
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടു (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള ആധുനിക മാർഗം കണ്ടെത്തുന്നതിന് യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമായ പണിയായുധങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (2026-27 ടൂൾകിറ്റ് ഗ്രാൻഡ്) ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 30 വരെ ദീർഘിപ്പിച്ചു.അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ ഇടയിൽ വയസിനും അധികരിക്കരുത്. p 18 60 ആയിരിക്കണം. www.bwin.kerala.gnsin എന്ന പോർട്ടൻ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 0484-2983130.
അപേക്ഷ തിയതി ദീർഘിപ്പിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് www.matsyafed.in സന്ദർശിക്കുക.
വാർഷിക പൊതുയോഗം മാറ്റിവച്ചു
വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രോമോഷൻ കൗൺസിൽ കേരള ( വി എഫ് പി സി കെ) സെപ്റ്റംബർ 29 ന് കോട്ടയത്ത് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പൊതുയോഗം സെപ്റ്റംബർ 30 ന് തിരുവനന്തപുരം വഴുതക്കാട് അളകാപുരി കൺവെൻഷൻ സെൻ്ററിൽ നടത്തുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ജോബ് ഫെയർ
നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെൻ്റർ സെപ്റ്റംബർ 28-ന് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ ജോബ് ഫെയർ സംഘടിപ്പിക്കും. പ്ലസ് ടു, ബിരുദം, മൂന്നു വർഷത്തെ ഡിപ്ലോമ എന്നീ യോഗ്യതകളുള്ളതും 18-30 പ്രായപരിധിയിലുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്വകാര്യ മേഖലയിൽ നിന്നുള്ള ഉദ്യോഗദായകനായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ് (Registered NBFC) എന്ന സ്ഥാപനത്തിലെ ജൂനിയർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്, റിലേഷൻഷിപ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0484 2440066.
ഒ.ഇ.സി. - എസ്. റ്റി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്‌ഡഡ്/സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി - എസ്. റ്റി (OEC, ST) വിഭാഗത്തിൽപ്പെട്ട അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻറ്സ് മുഖേന പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ക്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാൻറ്സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തിയതി ഒക്ടോബർ 20 ആണ്. ഇതു സംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോൺ - 0484 2983130.
ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊച്ചിൻ സൗത്ത് റോട്ടറി, തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും. ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളം എൻ.വാസുപിള്ള സ്മാരക ഹാളിൽ നടക്കുന്ന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയസോമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊയ്യാക്കൽ രാമൻനായർ സ്മാരക പ്രസംഗം മത്സരം നടക്കും. വൈകിട്ട് 7ന് സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി മത്സരം 'ഭാരതീയം' ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 28 ന് വൈകിട്ട് 4.30ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കയ്യെഴുത്ത്, ഉപന്യാസ മത്സരങ്ങളും സെപ്റ്റംബർ 29ന് വൈകിട്ട് 6.30ന് ഗാന്ധിജിയുടെ രേഖാചിത്രരചന മത്സരവും നടക്കും.
ചിത്രരചനാ മത്സരം മ്യൂറൽ ചിത്രകാരൻ സി.ബി കലേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 30ന് കളമശ്ശേരി ഗവ. വിമൻസ് ഐ.ടി.ഐ യിൽ രക്തദാന ബോധവത്കരണ സെമിനാർ പ്രിൻസിപ്പൾ പി.വി ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് ദേശീയ രക്തദാനാചരണത്തിന്റെ ഭാഗമായി ആലുവ യു.സി കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയ്ക്ക് 12.30ന് തൃ തൃപ്പൂണിത്തുറ നഗരസഭ സോണൽ ഓഫീസ് ഹാളിൽ (തിരുവാങ്കുളം) നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ് മുഖ്യാതിഥിയാകും. റോട്ടറി കമ്മ്യൂണിറ്റി കോറിൻ്റെ 31ാം വാർഷികാഘോഷഭാഗമായി നടക്കുന്ന ചടങ്ങിൽ കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡൻ്റ് രമേശ് കുര്യൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രതിഭകൾക്ക് അനുമോദനം, എസ്എസ്എൽസി, സിബിഎസ്ഇ വിജയികൾക്ക് പുരസ്കാരദാനം, ശുചീകരണം, ബാപ്പുജി ബാല പുരസ്കാര വിതരണം എന്നിവയും നടക്കും.
- Log in to post comments