Post Category
ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് പദ്ധതി
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ കേരള ചരിത്ര ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന 'ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ്' പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചരിത്രം, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം kchrdkp@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. 'ആപ്ലിക്കേഷൻ ഫോർ ഇന്റേൺഷിപ്പ് – ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് പ്രോജക്ട്' എന്ന് ഇമെയിലിന്റെ സബ്ജക്ടിൽ രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 5.
പി.എൻ.എക്‌സ്. 4088/2026
date
- Log in to post comments