Skip to main content

നോർക്ക ഹെല്പ് ഡെസ്‌ക്ക്

സംഘർഷം നടന്ന പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ  സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് മുഖാന്തിരം ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 1800 425 3939, +91 8802 012345 (മിസ്സ്ഡ് കോൾ സൗകര്യം) എന്നീ  നമ്പറുകളിൽ ബന്ധപ്പെടാം. ഹെൽപ് ഡെസ്‌ക് സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ന്യൂ ഡൽഹി കേരള ഹൗസിലുള്ള നോർക്ക എൻ ആർ കെ ഡെവലപ്‌മെന്റ് ഓഫീസുമായും ബന്ധപ്പെടാം. ഫോൺ:  01123360350, 01123349202.

പി.എൻ.എക്‌സ്. 4090/2026

date