Skip to main content

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഒക്‌ടോബർ 17 വരെ അപേക്ഷിക്കാം

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് ഒക്ടോബർ 17 വരെ അപേക്ഷിക്കാം.  അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800 രൂപയും പട്ടിക വിഭാഗത്തിന് 900 രൂപയുമാണ്. ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച എം.ബി.ബിഎസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ  ആരോഗ്യ സർവകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നോ 50 ശതമാനം മാർക്കോടെയുള്ള റഗുലർ ബി.എസ്.സി വെറ്റിനറി ബിരുദം. അല്ലെങ്കിൽ ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെൽത്ത് ഒരു വിഷയമായി പഠിച്ച് കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്ക് നേടി പാസ്സായവർക്കും അപേക്ഷിക്കാം. 

ഒക്‌ടോബർ 24 ന് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷ നടത്തും. ഫോൺ:  04712560361, 362, 363, 364. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 4091/2026

date