ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി - അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി ആകാന്‍ അവസരം. ടൂറിസത്തില്‍ അംഗീക്ര്യത ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 11 മാസത്തേക്ക് ആണ് നിയമനം. സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യല്‍, പോസ്റ്റര്‍ /ബ്രോഷര്‍ ഡിസൈനിങ് തുടങ്ങിയവയില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ അപേക്ഷ, സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിനുള്ളില്‍ ലഭിക്കേണ്ടതാണ്. പ്രായം 2026 ഒക്ടോബര്‍ ഒന്നിന് 30 വയസ്സില്‍ കവിയരുത്. അപൂര്‍ണ്ണമായതോ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ പി ഡി എഫ് രൂപത്തില്‍ info@dtpckannur.com എന്ന ഇ മെയിലിലേക്കും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336.
- Log in to post comments