Skip to main content

ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം

ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷികപൊതുയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സി.എസ്. അനു മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്‍റ് ആർ. അനന്തനാരായണ റെഡ്യാർ, ട്രഷറർ ടി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.

2025-26 വർഷത്തെ വരവുചെലവുകണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കുട്ടികളുടെ മാനസിക, സാംസ്‌കാരിക ഉന്നമനം, സുരക്ഷ, സംരക്ഷണം, സമഗ്രക്ഷേമം എന്നിവയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലാ ഘടകമാണ് ജില്ലാ ശിശുക്ഷേമസമിതി. ജില്ലാ കളക്ടറാണ് പ്രസിഡന്‍റ്   . 

date