Skip to main content

എഞ്ചിനീയറിങ് അപ്രന്റീസ് ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാരെ നിയമിക്കും. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് ബി.ടെക്. പ്രായപരിധി 2026 ജനുവരി ഒന്നിന് 28 വയസ് കവിയരുത്. പ്രതിമാസ സ്റ്റൈപ്പന്‍ഡ് 10,000 രൂപ. പരിശീലന കാലയളവ് ഒരു വര്‍ഷം. എസ് എസ് എല്‍ സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും), മുന്‍പരിചയ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 15ന് രാവിലെ 11ന്  ജില്ലാ കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. മുന്‍പ് ബോര്‍ഡില്‍ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: kspcbklm@gmail.com, kspcb.kerala.gov.in. ഫോണ്‍: 0474-2762117, 0474-2950617.
 

 

date