Skip to main content

ഗ്ലോബൽ വാട്ടർ ലാൻഡ് പദ്ധതി: നിർമാണ പുരോഗതി വിലയിരുത്തി

 

ജില്ലയിലെ ബീച്ച്, കനാലുകളുടെ ടൂറിസം സാദ്ധ്യതകൾ വിപുലപ്പെടുത്തുന്ന ഗ്ലോബൽ വാട്ടർ ലാൻഡ് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ നിർമാണപ്രവർത്തികൾ കളക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ വിലയിരുത്തി.
 പദ്ധതി സംബന്ധിച്ച വിവിധ നിർമ്മാണ പ്രവർത്തികൾ
സമയബന്ധിതമായി  പൂർത്തിയാക്കണമെന്ന്  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡിസംബറിനുള്ളിൽ നിർമാണപ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിയുമെന്നു ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ബീച്ചിലെ ശൗചാലയം, കിയോസ്കുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയുടെ പ്രവർത്തികൾ തുടരുകയാണ്. ബീച്ചിൽ പ്രവേശനത്തിനും പുറത്തേക്ക് ഇറങ്ങാനും ആവശ്യത്തിന് സൗകര്യങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കുമായി കുടിവെള്ളം ഉറപ്പാക്കാൻ ജലവിതരണ കണക്ഷനുകൾ ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമാണത്തിന് സൗകര്യപ്രദമാകും വിധം പ്രദേശത്തെ ചിലമരങ്ങൾ നീക്കം ചെയ്യും.  വാട, കൊമേർഷ്യൽ കനാലുകളുടെ സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തികളും വെള്ളാപ്പള്ളി പാലം, സൈക്കിൾ ട്രാക്ക് എന്നിവയുടെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണം. കനാൽ ഭാഗത്തെ ദേശീയപാതയോരത്തെ ദിശാസൂചികകൾ പുനക്രമീകരിക്കും. കനാലിലും, ബീച്ചിലും താൽകാലിക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷനായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നിർമാണ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date