Skip to main content

*കുസാറ്റ്: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്*

 

 

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ കരാർ അടിസ്ഥാനത്തിൽ ഫോറൻസിക് സയൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ തത്തുല്യ യോഗ്യത, നെറ്റ് ആണ് യോഗ്യത. പഠന/ഗവേഷണ/ലബോറട്ടറി മേഖലയിൽ പ്രവർത്തി പരിചയം, പിഎച്ച്ഡി അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 24-ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ കോപ്പിയും, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി -22' എന്ന വിലാസത്തിലേക്ക് ഒക്ടോബർ 31-ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷക്കും മറ്റ് വിശദ വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862955

date