Skip to main content

സ്കൂൾ കെട്ടിടം ഭിന്നശേഷി കുട്ടികൾക്ക് തുറന്നു നല്കണം: ബാലാവകാശ കമ്മീഷൻ

നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അവണാകുഴി ഗവ. എൽ പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ 120 സ്ക്വയർഫീറ്റ് കെട്ടിടം ബിആർസിയിലെ ഭിന്നശേഷി കുട്ടികളുടെ പ്രവർത്തനത്തിന് കൈമാറാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ  ഉത്തരവിട്ടു. 

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം  ബിആർസിക്ക് ലഭിക്കുമ്പോൾ ഭിന്നശേഷി കുട്ടികൾക്ക് മുൻഗണന നൽകണം. സ്കൂൾ പ്രവർത്തിക്കുന്ന  ഓട്ടിസം സെൻ്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ മറ്റു കുട്ടികൾക്ക് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

65 വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ഓട്ടിസം,  സ്പീച്ച് തെറാപ്പി സെൻ്റർ 1998 മുതൽ പ്രവർത്തിച്ചുവരുന്നതാണ്. ബാലരാമപുരം ഉപജില്ലയിലെ അമ്പതിലധികം കുട്ടികൾക്ക്  സെൻ്ററിൽ നിന്നുള്ള സേവനം നിലവിൽ ലഭിക്കുന്നുണ്ട്. ബിആർസിയും ഓട്ടിസം സെൻ്ററിലെ കുട്ടിയുടെ രക്ഷിതാവും നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസന്റെ ഉത്തരവ്.

date