പൊതുവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ; ഉദ്ഘാടനം ഒക്ടോബർ 6ന്
സ്ത്രീകളുടെ യാത്രകൾ സുഗമമാക്കുന്നതിനായി വനിതാശിശു വികസന വകുപ്പ് പൊതുവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി നടപ്പാക്കുന്ന 'WOMN-Women on the Move & Menstrual Need-s' പദ്ധതിക്ക് ഒക്ടോബർ 6ന് തുടക്കമാകും. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ടെർമിനലുകൾ/ഡിപ്പോകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ചൊവാഴ്ച (ഒക്ടോബർ 6) വൈകിട്ട് 5ന് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ- ശിശുവികസനം, തൊഴിൽ, മൃഗസംരക്ഷണം, ക്ഷീര വികസനം വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. യാത്രാവേളകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും, ഉപയോഗത്തിനു ശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിനുള്ള സൗകര്യവുമാണ് പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments