Skip to main content

ഗാന്ധിജയന്തി വാരാഘോഷം: "ഗാന്ധിജിയും ഉദ്യോഗാർത്ഥികളും" വിഷയത്തിൽ പ്രഭാഷണം ഇന്ന് (ഒക്ടോബർ 4)

 

 

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും കുട്ടനല്ലൂർ ഗ്രാമീണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 4) പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. കുട്ടനല്ലൂർ ഗ്രാമീണ വായനശാലയിൽ നടക്കുന്ന പരിപാടിയിൽ "ഗാന്ധിജിയും ഉദ്യോഗാർത്ഥികളും" എന്ന വിഷയത്തിൽ സർവ്വോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. വായനശാല പ്രസിഡന്റ് എ. സേതുമാധവൻ അധ്യക്ഷത വഹിക്കും.

 

 

date