Skip to main content

ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി; പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം  

 

സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സുരക്ഷയ്ക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി യിലേക്ക് അപേക്ഷിക്കാം.  പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിൽ അധികമോ വനിതകൾ അംഗങ്ങളായ ജില്ലാ രജിസ്ട്രാർ ഓഫീസിൽ /കുടുംബശ്രീയിൽ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തതുമായ സ്വയം സഹായ സംഘങ്ങൾക്കും, സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകൾക്കും (വ്യക്തിഗതം) അപേക്ഷിക്കാം.  പുതിയ സംരംഭം ആരംഭിക്കുന്നതിന് ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75 % വും (പരമാവധി 10,00,000 രൂപ) വ്യക്തികൾക്ക് 5 ലക്ഷം വരെയുള്ള പ്രൊജക്റ്റ് കോസ്റ്റിൻ്റെ 75 % വും (പരമാവധി 3,75,000 രൂപ) പട്ടികജാതി വികസന വകുപ്പ് സബ്‌സിഡിയായി നൽകും. വായ്പ്പതുക ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കുകൾ, കേരള ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്താം.  സ്വയം സഹായ സംഘത്തിലെ ഓരോ അംഗത്തിൻ്റെയും കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയരുത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. പ്രായപരിധി: 21-55.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 15നു മുൻപ് സമർപ്പിക്കണം. വിവരങ്ങൾക്ക്:  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം.  ഇ-മെയിൽ: ddoforscalpy@gmail.com

date