Skip to main content

പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്; അപേക്ഷിക്കാം 

 

കാവാലം ഗ്രാമപഞ്ചായത്ത് നിവാസികളായ, ബിരുദ, ബിരുദാനന്തരബിരുദ, മെഡിക്കൽ, എൻജിനീയറിംഗ്, പോളിടെക്നിക്, പ്ലസ് ടുവിന് ശേഷമുള്ള മറ്റ് സർക്കാർ അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനു അപേക്ഷിക്കാം. ഒക്ടോബർ 31 വൈകിട്ട് നാലിന് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷയും സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപന മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം സമർപ്പിക്കണം.

date