ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് (ഒരു ഒഴിവ്) ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സിൽ താഴെ. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ഉണ്ടായിരിക്കും. പ്ലസ് ടു/ പിഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. സംസ്ഥാന സർക്കാർ/ ഭാരത സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ സ്റ്റെനോ/ സെക്രട്ടേറിയൽ പ്രാക്ടീസ്/ COPA എന്നിവയാണ് യോഗ്യത.
ടൈപ്പിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിതയോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ എട്ട് രാവിലെ 10.30 ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഹാജരാകണം. ഫോൺ: 0471-2557227.
പി.എൻ.എക്സ്. 4121/2026
- Log in to post comments