Post Category
പ്രോഗ്രാം ഓഫീസർ
ക്ലീൻ കേരള കമ്പനിയിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിനായി ഒക്ടോബർ 13 രാവിലെ 10ന് തിരുവനന്തപുരത്തുള്ള കമ്പനി ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.എസ്സി. കമ്പ്യൂട്ടർ സയൻസ്/ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി. ആണ് വിദ്യാഭ്യാസ യോഗ്യത. എം.ഐ.എസ്., ഡാറ്റ അനാലിസിസ്, റിപ്പോർട്ടിങ്, ഡാറ്റാബേസ് മാനേജ്മെന്റ്, ഐ.ടി. സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സിന് താഴെ. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2724600.
പി.എൻ.എക്സ്. 4123/2026
date
- Log in to post comments