Post Category
സൗജന്യ കൂണ്‍കൃഷി പരിശീലനം
ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സൗജന്യ കൂണ്‍കൃഷി പരിശീലനം സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് 10 ദിവസത്തെ പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ നടക്കുക. 18-നും 49-നും ഇടയില്‍ പ്രായമുള്ള, കേരളത്തില്‍ ആധാര്‍ കാര്‍ഡുള്ള ഏതൊരാള്‍ക്കും ഈ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഫോട്ടോകോപ്പികളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. https://forms.gle/WhRyqTJJFfQwqej67 ഗൂഗിള്‍ ഫോം ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 9495999721, 9544071284.
date
- Log in to post comments