Skip to main content

*വാട്ടർ ചാർജ് കുടിശ്ശിക നിവാരണ ഡ്രൈവ് 14 ന്*

കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സബ് ഡിവിഷൻ കൽപ്പറ്റ ഓഫിസിന്റെ നേതൃത്വത്തിൽ പ്രത്യേക വാട്ടർ ചാർജ് കുടിശ്ശിക നിവാരണ ഡൈവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കും.
ഒക്ടോബർ 14 ന് രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ കണിയാമ്പറ്റ പഞ്ചായത്ത് ഓഫിസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ കുടിശ്ശികയായ വാട്ടർ ചാർജ് തുക വേഗത്തിൽ അടയ്ക്കുന്നതിനുളള സൗകര്യം  ഒരുക്കിയിട്ടുണ്ട്. കുടിശ്ശിക അടച്ച് കണക്ഷൻ വിച്ഛേദിക്കുന്ന നടപടികളിൽ നിന്ന് ഒഴിവാകാനും ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. കണക്ഷൻ ലഭിച്ചിട്ടും ജലം ലഭിക്കാത്തത്, വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയും ക്യാമ്പിൽ നേരിട്ട് പരിഹരിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

date