Post Category
ക്യാറ്റിൽ കെയർ വർക്കർ
ക്ഷീര വികസനവകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18- 45 വയസ് പ്രായപരിധിയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. (പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷം വയസ്സിളവ് ലഭിക്കും) നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച പുരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം ഒക്‌ടോബർ 13 വൈകിട്ടു നാലിനു മുമ്പ് അതത് ക്ഷീര വികസന യൂണിറ്റുകളിൽ നൽകണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകർക്കുള്ള അഭിമുഖം ഒക്‌ടോബർ 17 രാവിലെ 10.30ന് കോട്ടയം ഈരയിൽ കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
date
- Log in to post comments