Post Category
കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി: മസ്റ്ററിംഗ് തീയതി ഒക്ടോബര്‍ 31 വരെ നീട്ടി
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ടെത്തി അംഗീകൃത സര്‍വീസ് ചാര്‍ജ് നല്‍കി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. വിരലടയാളം പതിയാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അപേക്ഷയോടൊപ്പം 'മസ്റ്ററിംഗ് ഫെയില്‍ഡ് സര്‍ട്ടിഫിക്കറ്റ്', ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.
date
- Log in to post comments