Skip to main content

സ്‌‌പെഷ്യൽ കെ-ടെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് പരിശോധന ഒക്ടോബർ 7 മുതൽ തൃശൂരിൽ*

*

2026 ഫെബ്രുവരി കെ-ടെറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ഓഗസ്റ്റിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ സ്‌‌പെഷ്യൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ഒക്ടോബർ ഏഴ് മുതൽ നടത്തും. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലാണ് വേരിഫിക്കേഷൻ നടത്തുക.  നിശ്ചിത തീയതികളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും പരിശോധന നടക്കുക.

ഹാൾടിക്കറ്റിന്റെ അസലും പകർപ്പും, റിസൾട്ടും സഹിതമാണ് ഉദ്യോഗാർത്ഥികൾ വേരിഫിക്കേഷനായി ഹാജരാകേണ്ടത്. നിയമനം ലഭിച്ച അധ്യാപകരുടെ യോഗ്യതകൾ രേഖപ്പെടുത്തിയ സർവീസ് പുസ്തകത്തിന്റെ പേജുകൾ പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് സഹിതം സ്കൂളിൽ നിന്ന് നിയോഗിച്ച ഒരു ജീവനക്കാരൻ മുഖേന ഹാജരാക്കാം.

കാറ്റഗറി I പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ ഏഴിനും കാറ്റഗറി II & III പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലുമാണ് പരിശോധന നടത്തുക.  തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് വേരിഫിക്കേഷൻ നടത്തുന്നത്. കാറ്റഗറി IV പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ 12-ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

date