Skip to main content

മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*

തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി പരിസരത്തുള്ള വിവിധ മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റുന്നതിനായി യോഗ്യരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ആശുപത്രിയുടെ മുൻഭാഗത്തുള്ള കാർ പോർച്ചിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ചില്ലകൾ, കാഷ്വാലിറ്റിയുടെ പിൻഭാഗത്തുള്ള കാഞ്ഞിരം, പൊടിഞ്ഞി, വാർഡ് ഒന്നിനും മൂന്നിനും നടുവിലുള്ള കാഞ്ഞിരം, ഐ.സി.യു-വിനും വാർഡ് നാലിനും നടുവിലുള്ള പ്ലാവ്, പാല, ഏഴിലം പാല, ധോബി ഷെഡിന് സമീപമുള്ള മരം എന്നിവയുടെ ചില്ലകളാണ് മുറിച്ചുമാറ്റുന്നത്. താത്പര്യമുള്ളവർക്ക് ഒക്ടോബർ 24 ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

date