Post Category
കുന്നാച്ചിയിലെ കുളം വൃത്തിയാക്കാന്‍ കോളജ് വിദ്യാര്‍ഥികള്‍
ധോണി ലീഡ് കോളജിലെ വിദ്യാര്‍ഥികളും രാമശ്ശേരി ഗാന്ധി ആശ്രമം പ്രവര്‍ത്തകരും ചേര്‍ന്ന് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുന്നാച്ചി കുളം വൃത്തിയാക്കുന്നു. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കൂടി സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ശ്രമദാനത്തില്‍ നാട്ടുകാരുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 11 വരെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുന്നാച്ചി ശ്രീദേവി ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ചെയ്താണ് വിദ്യാര്‍ഥികളും അധ്യാപകരും ശുചീകരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
date
- Log in to post comments