Skip to main content
ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണിയാമ്പറ്റ ഗവ:ചിൽഡ്രൻസ് ഹോമും സംയുക്തമായി  കണിയാമ്പറ്റ ഗവ:ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സരം  കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.യൂസഫ് ഉദ്‌ഘാടനം ചെയുന്നു

*വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു*

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണിയാമ്പറ്റ ഗവ ചില്‍ഡ്രന്‍സ് ഹോമിന്റെ സഹകരണത്തോടെ ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന  ചിത്രരചനാ മത്സരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പഠനത്തിനൊപ്പം അറിവ് സമ്പാദിച്ച് ശുചിത്വത്തിലൂടെ ജീവിത വിജയം കൈവരിക്കണമെന്നും വിദ്യാര്‍ഥികളാണ് നാളത്തെ സമൂഹത്തിന്റെ നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 24 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ അധ്യക്ഷയായ പരിപാടിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, കെയര്‍ടേക്കര്‍ അബ്ദുള്‍ റഷീദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എസ് സജിമോന്‍, ചില്‍ഡ്രന്‍സ് ഹോം എജ്യൂക്കേറ്റര്‍ റസിയ, വിദ്യാര്‍ത്ഥി പ്രതിനിധി വൈഷ്ണവ്, സി.എസ് അശ്വിന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date