Skip to main content

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന് കീഴില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വനിത ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റുകളിലാണ് ഒഴിവുള്ളത്. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ്. പത്താം ക്ലാസ് യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 18-45. അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാവണം. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ എത്തിക്കണം. ഒക്ടോബര്‍ 20 ന് രാവിലെ 10ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04912505137

date