Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ കോസ്മെറ്റോളജി ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ടുള്ള അഭിമുഖം നടക്കും.
എസ് ഐ യു സി നാടാർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോസ്മെറ്റോളജി, ഹെയർ ആൻഡ് സ്കിൻ കെയർ, ബ്യൂട്ടീഷ്യൻ വിഷയങ്ങളിലെ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യതകൾ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 241 8317
date
- Log in to post comments