Skip to main content

നാഷണൽ ആയുഷ് മിഷനിൽ ഫാർമസിസ്റ്റ് (ഹോമിയോപ്പതി) ഒഴിവ്: അപേക്ഷ ക്ഷണിച്ചു*

നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലയിൽ ഫാർമസിസ്റ്റ് (ഹോമിയോപ്പതി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സി.സി.പി/ എൻ.സി.പി (NCP) അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 14,700 രൂപ വേതനം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 16-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാൽ മാർഗ്ഗമോ ഓഫീസിൽ സമർപ്പിക്കണം. 'ജില്ലാ പ്രോഗ്രാം മാനേജർ, ഡി.പി.എം.എസ്.യു, നാഷണൽ ആയുഷ് മിഷൻ, രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കാമ്പസ്, പാലസ് റോഡ്, പട്ടുരായ്ക്കൽ, തൃശ്ശൂർ - 680022' എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. കവറിന് മുകളിൽ തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷകർ സ്വന്തമായി സജീവമായ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും അപേക്ഷയിൽ നൽകണം. അപേക്ഷ പരിശോധിച്ച ശേഷം ഒക്ടോബർ 19-ന് രാവിലെ 10.30-ന് തൃശ്ശൂർ രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. അപേക്ഷകരുടെ എണ്ണം 20-ൽ കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവിന് എത്തുമ്പോൾ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ- 0487-2939190.

 

date