നെന്മണിക്കരയിൽ റേഷൻകട ലൈസൻസി: അപേക്ഷ ക്ഷണിച്ചു*
ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ (എറവക്കാട്) പ്രവർത്തിക്കുന്ന ന്യായവിലകട (നമ്പർ. 1843358) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 62 വയസ്സ് കവിയിരുത്. മുകുന്ദപുരം താലൂക്കിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. നെന്മണിക്കര പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അപേക്ഷകർ സർക്കാർ ജീവനക്കാരോ നിലവിൽ റേഷൻകട ലൈസൻസികളുള്ളവരുടെ കുടുംബാംഗങ്ങളോ ആകാൻ പാടില്ല.
താലൂക്ക് സപ്ലൈ ഓഫീസുകളിലും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.civilsupplieskerala.gov.in) ലഭ്യമായ നിശ്ചിത മാതൃകയിലുള്ള 'ഫോറം ജി' അപേക്ഷയിൽ 20 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് നവംബർ ആറിന്ന് രാവിലെ 11-നകം തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസർക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം. വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസുമായോ താലൂക്ക് സപ്ലൈ ഓഫീസുകളുമായോ ബന്ധപ്പെടുക.
- Log in to post comments