Skip to main content

കേരള വന ഗവേഷണ സ്ഥാപനത്തിൽ നിയമനം*

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിംഗ് സ്റ്റാഫ് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബോട്ടണി, എൻവയോൺമെൻ്റൽ സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, പ്ലാൻ്റ് സയൻസ്, ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം. തെലുഗു ഭാഷയിലുള്ള പ്രാവീണ്യം. മെഡിസിനൽ പ്ലാൻ്റ്, ഫീൽഡ് ബോട്ടണി, റെയർ ആൻ്റ് ത്രെട്ടൻ്റ് ടാക്സയിൽ ഗവേഷണ പരിചയം, കമ്പ്യൂട്ടറിലുള്ള പ്രവർത്തിപരിചയം എന്നിവ അഭികാമ്യ യോഗ്യതയാണ്. 2026 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. ഉദ്യോർത്ഥികൾ ഒക്ടോബർ എട്ടിന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

date