Skip to main content

വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

ക്ഷീര വികസന വകുപ്പിന്റെ 2026-27 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി  കോഴിക്കോട് ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കാൻ ബ്ലോക്കുതല സഹായത്തിനായി വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകര്‍ അതാത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരും എസ്.എസ്.എല്‍.സി. വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.  പ്രായപരിധി 18 നും 45 നും മദ്ധ്യേ.
 മുൻപ്  വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രായ പരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും.  

അപേക്ഷകൾ ജില്ലയിലെ അതാത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് നാലിനകം സമർപ്പിക്കണം.  ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതാതു ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
ഫോണ്‍ : 0495 2371254.

date