Post Category
*യു ഡി ഐ ഡി കാർഡിന് ഓൺലൈനായി അപേക്ഷിക്കാം*
ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന് (യു ഡി ഐ ഡി ) www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആധാർ കാർഡ്, ഒപ്പ് അല്ലെങ്കിൽ കൈമുദ്ര, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയിൽ നൽകണം. മെഡിക്കൽ ബോർഡ് നൽകിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അത് അപ്‌ലോഡ് ചെയ്യാം. എന്നാൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷി നിർണ്ണയിച്ചു നൽകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് താലൂക്ക് ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ സമർപ്പിക്കണം. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം ഭിന്നശേഷിയുടെ തരവും ശതമാനവും രേഖപ്പെടുത്തിയ യുഡിഐഡി കാർഡ് അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
date
- Log in to post comments