Post Category
ഫാര്‍മസിസ്റ്റ് അഭിമുഖം
ജില്ലയിലെ ഹോമിയോപ്പതി ഡിസ്പെന്‍സറികളില്‍/ആശുപത്രികളില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി പി/സി സി പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം പരമാവധി 50 വയസ്. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2797220.
date
- Log in to post comments