സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണ് നിയമനം. പ്രായപരിധി: 18 - 35. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിലൊന്നിലുള്ള ഡിപ്ലോമ, ബി.ടെക്, എം.ടെക്, അല്ലെങ്കിൽ എം.സി.എ. ഹാർഡ്വെയർ & നെറ്റ്വർക്കിംഗ് / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ.
ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19 വൈകിട്ട് 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/yEoqnFKqgYmnz8HD7. ഫോൺ: 9495981793.
- Log in to post comments