സൗജന്യ സംരംഭകത്വ നൈപുണ്യ പരിശീലനം
കേന്ദ്ര എം.എസ്.എം.ഇ. ഡവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസും (തൃശൂര്‍) വേങ്ങര എം.ഇ.സി.ടി. എഡ്യൂപാര്‍ക്കും ചേര്‍ന്ന് 30 ദിവസം നീളുന്ന സൗജന്യ സംരംഭകത്വ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സി.സി.ടി.വി. ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം എന്നീ വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 18 വരെ വേങ്ങര എം.ഇ.സി.ടി. എഡ്യൂപാര്‍ക്കിലാണ് ക്ലാസുകള്‍ നടക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. എസ്.സി., എസ്.ടി., സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, ബി.പി.എല്‍. എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മാത്രമാണ് ഫീസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും സ്വന്തമായി തൊഴില്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കും. ഫോണ്‍- 8129677881, 9656305281, 0487 2360686.
- Log in to post comments