Skip to main content

സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കോൺക്ലേവ് 8, 9 തീയതികളിൽ

* മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

           പാർലമെന്ററി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ വിദ്യാർഥികളിലും യുവജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കോൺക്ലേവ് ഒക്ടോബർ 8, 9 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടക്കും.

           ഒക്ടോബർ 8 രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യാതിഥിയാകും. മന്ത്രിമാരായ റോജി എം ജോൺ, കെ എ തുളസി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എംപി., കെ രാജൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളാകും. 9ന് ഉച്ചയ്ക്ക് 1.30ന് സമാപനയോഗം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി സിദ്ദിഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി വി അനുപമ മുഖ്യാതിഥിയാകും.

           രണ്ടു ദിവസത്തെ കോൺക്ലേവിൽ മന്ത്രിമാരായ ഒ ജെ ജനീഷ്, സി പി ജോൺ, എൻ ഷംസുദ്ദീൻ, പി സി വിഷ്ണുനാഥ്, സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ, വിവിധ മേഖലകളിലെ വിഷയവിദഗ്ധർ, മാധ്യമപ്രവർത്തകർ, നിയമപണ്ഡിതർ, ഭരണഘടനാ വിദഗ്ധർ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

പി.എൻ.എക്‌സ്. 4180/2026

date