Post Category
പരസ്യ ലേലം
തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അധീനതയിലുള്ളതും നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളതുമായ 2010 മോഡൽ ടാറ്റാ ഇൻഡിക്ക കാർ (KL 01 AZ 9392) ഒക്ടോബർ 14 രാവിലെ 11.30 ന് തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സിലെ കാര്യാലയത്തിൽ വച്ച് പരസ്യ ലേലം/ ടെൻഡർ വഴി വില്പന നടത്തും.
ടെൻഡറുകൾ നേരിട്ടോ തപാൽ മാർഗമോ 12 ന് വൈകുന്നേരം 5ന് മുൻപായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തി നഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2330558.
പി.എൻ.എക്‌സ്. 4182/2026
date
- Log in to post comments