Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം; അപേക്ഷിക്കാം 

 

കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ആലപ്പുഴ മായിത്തറയിൽ ആരംഭിക്കുന്ന പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗ/അർഹതയുള്ള മറ്റു വിഭാഗങ്ങൾ/ജനറൽ/ വിഭാഗം ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിനായി ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്നവരോ പോസ്റ്റ് മെട്രിക്/വകുപ്പിന്റെ പരിശീലന കോഴ്സുകൾക്ക് പഠിക്കുന്നവരോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  താമസവും ഭക്ഷണസൗകര്യവും ലഭ്യമാണ്. നിശ്ചിത മാത്യകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ മേലൊപ്പ് വെച്ച്)ജാതി, വരുമാനം, നെറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യമുണ്ടായിട്ടും ഹോസ്റ്റൽ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം നവംബർ രണ്ടിന് മുൻപായി കഞ്ഞിക്കുഴി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ആലപ്പുഴ മിനിസിവിൽ സ്റ്റേഷൻ, ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം.

date