വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ തസ്തികകളിൽ താത്കാലിക ഒഴിവുകൾ. 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വീഡിയോഗ്രാഫർ തസ്തികയ്ക്ക് അംഗീകൃത സർവകലാശാല ബിരുദം, വീഡിയോഗ്രഫി/ സിനിമാറ്റോഗ്രഫി/ ഫോട്ടോഗ്രഫി ഉൾപ്പെടുന്ന മൂന്ന് വർഷ ഡിപ്ലോമ ആണ് യോഗ്യത. വീഡിയോ പ്രൊഡക്ഷൻ യൂണിറ്റിലും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളിലും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വീഡിയോ എഡിറ്റർ തസ്തികയ്ക്ക് ബിരുദമോ വീഡിയോ എഡിറ്റിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമയോ വേണം. സൗണ്ട് എഡിറ്റിങ്ങിൽ പരിജ്ഞാനം നിർബന്ധമാണ്. എഫ്.സി.പി./ അഡോബി പ്രീമിയർ പ്രോ ഉൾപ്പെടെയുള്ള എഡിറ്റിങ് സോഫ്റ്റ്വെയറുകളിലെ പരിജ്ഞാനം അഭികാമ്യം. രണ്ട് തസ്തികകളിലും സി-ഡിറ്റിന്റെ പിജി ഡിപ്ലോമ സയൻസ് കമ്മ്യുണിക്കേഷൻ/ ഡിപ്ലോമ മീഡിയ പ്രൊഡക്ഷൻ പഠിച്ചവർക്ക് മുൻഗണനയുണ്ട്.
താത്പര്യമുള്ളവർ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയുടെ എൻ ഒ സി ഹാജരാക്കണം.
പി.എൻ.എക്സ്. 4194/2026
- Log in to post comments